ഇതിലും വലുതായി ഒന്നുമില്ല തരാൻ; പ്രിയതമന് അമ്പിളിയുടെ ജൻമദിനസമ്മാനം

ജൻമദിന സമ്മാനമായി വിലയേറിയ സ്വർണങ്ങളും രത്നങ്ങളും വാഹനങ്ങളും തന്നെ സമ്മാനിക്കണമെന്നില്ലെന്ന് തെളിയിക്കുകയാണ് സീരിയൽ താരം അമ്പിളി ദേവി. ഭർത്താവ് ആദിത്യന്റെ ജൻമദിനമാണിന്ന്. ഭർത്താവിന്റെ കവിളിൽ സ്നേഹചുംബനം നൽകിയാണ് നടി ഈ ദിനം ആഘോഷിച്ചത്. എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല എന്ന് ചിത്രത്തിനൊപ്പം അമ്പിളി ദേവി കുറിച്ചു. 

‘‘ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ. ഒന്നാം ഓണം ഉത്രാടമാണ് ചേട്ടൻ ജനിച്ചത്. പക്ഷെ date of birth ഇന്നാണ്. സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വല്ലുതായി ഒന്നുമില്ല’’– അമ്പിളി കുറിച്ചു.

. 2019 ജനുവരിയിലാണ് താരങ്ങള്‍ വിവാഹിതരായത്. വിവാഹശേഷമുള്ള ആദിത്യന്റെ ആദ്യ ജന്മദിനമാണിത്.