ഇസ് ഇറ്റ് ഓവര്‍; ദെന്‍ പ്ലേ ക്രിക്കറ്റ്; ചിരിപ്പിച്ച് സൗബിൻ; കുമ്പളങ്ങി ലൊക്കേഷൻ വിഡിയോ

കുമ്പളങ്ങ് നൈറ്റ്സ് ഷൂട്ടിങ്ങ് ലൊക്കേഷനിലെ രസകരമായ കാഴ്ചകളും റീലിസ് ചെയ്യും മുന്‍പ് ചിത്രത്തെക്കുറിച്ച് അഭിനേതാക്കളുടെ പ്രതികരണവുമുൾപ്പെടുത്തി പുതിയ വിഡിയോ. ശ്യാം പുഷ്കരൻ ഡയറീസ് സീരിസിലെ ആറാം ഭാഗമാണിത്. 

‌അഭിനേതാക്കളായ അന്ന, ശ്രീനാഥ് ഭാസി, മാത്യു, സുരാജ് എന്നിവരുടെ പ്രതീക്ഷകൾ കേട്ടതിനു ശേഷം ക്യാമണ നേരെ പോകുന്നത് ഷൂട്ടിങ്ങ് ലൊക്കേഷനിലുള്ള സൗബിൻറെ അടുത്തേക്കാണ്. സൗബിൻറെ കയ്യിലെ ടാറ്റൂ മറക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇവിടെ കാണുന്നത്. ഒപ്പം ഗൗരവത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്ന സൗബിനും ചിരിയുണർത്തുന്നു. ശ്യാം പുഷ്കരൻ തന്നെയാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.