സ്വാതിപദത്തിന് ദൃശ്യാവിഷ്ക്കാരം; കയ്യടി നേടി മൂന്ന് വനിതകൾ

സ്വാതിപദത്തിന് മനോഹര ദൃശ്യാവിഷ്ക്കാരവുമായി മൂന്ന് വനിതകള്‍. നര്‍ത്തകിയായ ശാരദാ തമ്പിയും ഗായിക ലക്ഷ്മിരംഗനും സംവിധായിക പ്രിയാരവീന്ദ്രനും  അവതരിപ്പിക്കുന്ന പരിണത എന്ന വീഡിയോ യൂ ടൂബില്‍ തരംഗമായി.

കാന്തനോട് ചെന്നുമെല്ലേ എന്ന സ്വാതി തിരുനാള്‍ കൃതിക്കാണ് അപൂര്‍വ്വവും മനോഹരവുമായ ദൃശ്യാവിഷ്ക്കാരം ഒരുങ്ങിയത്. നര്‍ത്തകിയും നൃത്താധ്യാപികയുമായ ശാരദാ തമ്പിയുടേതാണ് നൃത്താവിഷ്ക്കാരം. സ്വാതിപദം ആലപിച്ചത് ലക്ഷ്മി രംഗനും. കലാംഗണെന്ന കലാകേന്ദ്രത്തിന്റെ സാരഥികളാണ് ഇരുവരും. 

സ്വാതിതിരുനാളിന്റെ കൊട്ടാരമായിരുന്ന കുതിരമാളികയുള്‍പ്പെടെ സ്വാതിയുടെ പാദമുദ്രകള്‍പതിഞ്ഞ ഇടങ്ങളിലൂടെ  ദൃശ്യഭാഷ ഒരുക്കിയത് പ്രിയാരവീന്ദ്രനാണ്. കൂടുതല്‍ സ്വാതിപദങ്ങള്‍  സാമൂഹിക മാധ്യമങ്ങളിലൂടെ അവതരിപ്പിക്കനാണ് ഈ വനിതാ കൂട്ടായ്മയുടെ ലക്ഷ്യം.