പറക്കും ടാക്സിയുമായി അജിത്ത്; ഇത്തരത്തിലൊന്ന് ഇന്ത്യയിലാദ്യം; വിഡിയോ

തമിഴകത്തിന്റെ തലയ്ക്ക് സിനിമയോടൊപ്പം ഏറെ കമ്പമാണ് വാഹനങ്ങളോട്. അദ്ദേഹത്തെ മറ്റ് താരങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നതും ഇത്തരം ചില ഇഷ്ടങ്ങളാണ്. അജിത്തിന്‍റെ വാഹനശേഖരത്തിലെ ഡ്രോണ്‍ ടാക്‌സിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  

ഒരാള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിധമാണ് ഇൗ ഡ്രാൺ നിർമിച്ചിരിക്കുന്നത്. രണ്ട് സുരക്ഷാ വാതിലുകളാണ് വാഹനത്തിന്. മുക്കാല്‍ മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന ഡ്രോണിന് 90 കിലോ ഭാരം വഹിക്കാനും സാധിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിെലാരു തമിഴ്‌നാട്ടില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് അജിത്തിന്‍റെ ഡ്രോണ്‍ ടാക്സി ശ്രദ്ധേയമായത്.  നഗരത്തിലെ ഗതാഗതക്കുരുക്കുകളില്‍ ഡ്രോണ്‍ ടാക്‌സി ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ. 

അജിത് മാര്‍ഗ്ഗദര്‍ശിയായ ടീം ദക്ഷയാണ് ഡ്രോൺ നിർമിച്ചത്. സെന്റർ ഫോർ എയ്റോസ്പെയ്സ് റിസേർച്ച്, എംഐടി ക്യാമ്പസ്, അണ്ണാ യുണിവേഴ്സിറ്റി എന്നിവരാണ് ദക്ഷയ്ക്ക് പിന്നിൽ. ഒന്നര വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഈ ഡ്രോണിന്റെ പ്രോട്ടോടൈപ്പ് നിർമിച്ചത്. ടീം ദക്ഷയുടെ യുഎവി സിസ്റ്റം അഡ്വസറും ടെസ്റ്റ് പൈലറ്റുമാണ് അജിത്

വിശ്വാസത്തിന്റെ വൻവിജയത്തിന് പിന്നാലെ സിനിമാപ്രേമികളെയും വാഹനകമ്പക്കാരെയും ഒരുപോലെ കയ്യിെലടുത്തിരിക്കുകയാണ് താരം.