ആകാംക്ഷയേറ്റി വരത്തൻ; നിഗൂഡത ഒളിപ്പിച്ച് ഫഹദും ഐശ്വര്യയും; വിഡിയോ

സസ്പെൻസ് നിറച്ച് വരത്തൻ ട്രെയിലറെത്തി. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ഐശ്വര്യാ ലക്ഷ്മിയുമാണ് നായികാനായകന്മാർ. നിഗൂഡ‍തകൾ ഒളിഞ്ഞിരിക്കുന്ന ട്രെയിലറിൽ ഇവരാണ് തിളങ്ങുന്നത്. 

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് വരത്തൻ. വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദും ഐശ്വര്യയും ട്രെയിലറിലെത്തിയിരിക്കുന്നത്. 

അമൽ നീരദിന്റെ ഉടമസ്ഥതയിലുള്ള എഎൻപിയും ഫഹദിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

വാഗമൺ, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. 

പറവയുടെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയമ്പാണ് വരത്തന്റെ ക്യാമറ്. വിവേക് ഹർഷൻ എഡിറ്റിങ്ങും സുഷിൻ ശ്യാം സംഗീതവും നിർവഹിച്ചിരിക്കുന്നത്. 

സെപ്തംബർ ഇരുപതിനാണ് ചിത്രത്തിന്റെ റിലീസ്. ഓണം റിലീസായാണ് ചിത്രം തീരുമാനിച്ചിരുന്നതെങ്കിലും പ്രളയം മൂലം തിയതി നീട്ടിവെക്കുകയായിരുന്നു.