പ്രണയത്തിനൊടുവില്‍ ശ്രീജിത്ത് വിജയിക്ക് കല്ല്യാണം; അര്‍ച്ചന വധു: ചിത്രങ്ങള്‍

രണ്ടാം രതിനിര്‍വേദത്തിലെ പപ്പുവിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ  നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു. അർച്ചന വെഡ്ഡിങ് പ്ലാനെർ ആണ്. കണ്ണൂർ ആണ് സ്വദേശമെങ്കിലും ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. 

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ജനുവരി 15–നായിരുന്നു വിവാഹനിശ്ചയം. ഫാസില്‍ സംവിധാനം ചെയ്ത ലിവിംഗ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത്ത് സിനിമയിലെത്തിയത്. ഭരതന്‍ സംവിധാനം ചെയ്ത് 1978–ല്‍ റിലീസായ രതിനിര്‍വേദം പുനര്‍നിര്‍മ്മിച്ചപ്പോള്‍ പപ്പുവായെത്തിയത് ശ്രീജിത്തായിരുന്നു. ശ്വേതാ മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്‍റെ സംവിധാനം ടി കെ രാജീവ്കുമാറായിരുന്നു.