എന്തുകൊണ്ട് സ്വന്തം ശബ്ദമില്ല, രഹസ്യം വെളിപ്പെടുത്തി അനുഷ്ക

ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് എന്തുകൊണ്ടാണ് തന്റെ ശബ്ദം നല്‍കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി അനുഷ്ക ഷെട്ടി. ഭാഷയുടെ പ്രശ്‌നമല്ല അനുഷ്‌ക ഡബ്ബ് ചെയ്യാത്തതിന് കാരണം. പകരം സ്വന്തം ശബ്ദം തന്നെയാണ്. തന്റെ സ്വരം കുട്ടികളുടെ പോലെ മധുരമുള്ളതാണ്. അത് ഇത് വരെ ചെയ്ത കഥാപാത്രത്തിന് ഉചിതമല്ല. ആ കഥാപാത്രത്തിന് കുറച്ച് കൂടി ഉറച്ച ശബ്ദമാണ് വേണ്ടത്. അഭിനയ മികവ് മാത്രം പോര കഥാപാത്രം നല്ല പോലെ ആളുകള്‍ സ്വീകരിക്കാന്‍ ശബ്ദത്തിന് പ്രാധാന്യം ഉണ്ട്. അത് കൃത്യമായി ചെയ്തില്ലെങ്കില്‍ കഥാപാത്രങ്ങളെ കൊല്ലുന്നതു പോലെയാണ്. അതിന് താന്‍ തയ്യാറല്ലെന്ന് അനുഷ്‌ക പറയുന്നു.

കരുത്തുറ്റ കഥാപാത്രങ്ങളുടെ എണ്ണത്തില്‍ സമീപകാല ചലച്ചിത്ര നടികളില്‍ അനുഷ്‌ക ഷെട്ടിയ്‌ക്ക് പകരംവയ്ക്കാൻ തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡില്‍ പോലും പ്രയാസമാണ്.  അവസാനം ഇറങ്ങിയ ഭാഗമതിയിലെ കഥാപാത്രം പോലും ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പട്ടം ഉറപ്പിച്ചു കൊടുത്തിരിക്കുകയാണ് അനുഷ്‌കയ്ക്ക്. അരുന്ധതി, ദേവസേന, ഭാഗമതി എന്നീ കഥാപാത്രങ്ങളിലൂടെയെല്ലാം പ്രേക്ഷക മനസില്‍ നിറഞ്ഞു നില്‍ക്കുന്ന അനുഷ്‌ക.