തരൂരിന് അറിയാമോ മാനുഷി ഛില്ലർ ധരിച്ച ഗൗണിന്റെ വില!!

ലോകസുന്ദരിപ്പട്ടം നേടുന്ന വേളയിൽ മാനുഷി ഛില്ലാർ അണിഞ്ഞ ഗൗണിന് ഒന്നും രണ്ടുമൊന്നുമല്ല വില. ഡയമണ്ടും സഫയർ, ടർക്വേസ് രത്നകല്ലുകളും പതിച്ച ഗൗണിന് മാത്രം അഞ്ചുലക്ഷം രൂപയാണ് വില. ലോക സുന്ദരിപ്പട്ടം  ചില്ലറ വിജയമെന്നൊക്കെ ശശി തരൂരിനു പറയാം. പക്ഷെ ഫാഷൻലോകചരിത്രത്തിൽ അമൂല്യമായ സ്ഥാനമാണ് ഇപ്പോൾ ഈ ഗൗണിനുള്ളത്. ഡിസൈനർ ഇരട്ടകളായ ഫാൽഗുനിയും ഷെയൻ പീകോക്കും  ചേർന്നൊരുക്കിയ  ഈ സാൽമൺ പിങ്ക് ഗൗൺ മാനുഷിയുടെ പ്രത്യേക താൽപര്യമനുസരിച്ചാണ്  ഡിസൈൻ ചെയ്തത്. 

മാനുഷിക്ക് ഫൈനൽ റൗണ്ടിൽ ധരിക്കാനുള്ള വസ്ത്രമൊരുക്കിയതിനെക്കുറിച്ച്  ഡിസൈനർ ഫാൽഗുനി പറയുന്നതിങ്ങനെ–  രണ്ട് ഓപ്ഷനാണ് ഞങ്ങൾ തയാറാക്കിയത്. ഗോൾഡൻ ആൻഡ് പിങ്ക്. ഗോൾഡൻ ഗൗൺ ആയിരുന്നു ഞങ്ങളുടെ താൽപര്യം. പക്ഷേ പിങ്ക് വേണമെന്നായിരുന്നു മാനുഷിക്ക്. പീച്ച്, പിങ്ക്, ഗോൾഡൻ റേഞ്ചിലാണു ഞങ്ങൾ വർക്ക് തുടങ്ങിയത്. പക്ഷേ മാനുഷിക്ക് ഉറപ്പുണ്ടായിരുന്നു  അവർക്ക് ഏറ്റവും ചേരുക പിങ്ക് ഷേഡ് ആകുമെന്ന്.  സോഫ്റ്റായ എന്നാൽ സെക്സി അല്ലാത്ത ഗൗൺവേണമെന്നുള്ളതും മാനുഷിക്ക് നിർബന്ധമായിരുന്നു. കാരണം ലോകസുന്ദരിപ്പട്ടം അണിയുന്ന വേദി കേവലം സൗന്ദര്യത്തിന്റേത് മാത്രമല്ല, വ്യക്തിത്വത്തിന്റേത് കൂടിയാണ്. ഇത് അനുസരിച്ചാണ് മാനുഷിയുടെ ഗൗൺ തയാറാക്കിയത് ഡിസൈനറുമാർ പറയുന്നു.