ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജ്യോതി ലാബ് ലിമിറ്റഡിന്റെ നാനോ ബബിള്‍സ്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലെ മാലിന്യം നീക്കാന്‍ നാനോ ബബിള്‍സ് സാങ്കേതികവിദ്യ സ്ഥാപിച്ചു. ഒരു മാസത്തിനുള്ളില്‍  ചെളി നീങ്ങി  വെള്ളം ശുചിയാകുമെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.

ജ്യോതി ലാബ് ലിമിറ്റഡിന്റെ നാനോ ബബിള്‍സ് സാങ്കേതികവിദ്യ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ സ്ഥാപിച്ചത്. അമൃതസറിലെ ഗുരുദ്വാരകളിലടക്കം ഈ രീതിയിലാണ് വെള്ളം ശുചീകരിക്കുന്നത്. തീര്‍ഥാടകപ്രവാഹമുള്ള ഗുരുവായൂരില്‍ തീര്‍ഥക്കുളത്തിലെ വെള്ളം മലിനമാകുമായിരുന്നു. ൈഹടെക് രീതി ഉപയോഗിച്ച് മാലിന്യം ഇനി മുതല്‍ നീക്കും. വെള്ളും ശുചിയാകും. 

ഒരുമാസത്തിനുള്ളില്‍ അഴുക്കു പൂര്‍ണമായി നീങ്ങുമെന്നാണ് പ്രതീക്ഷ. ജ്യോതി ലാബിന്‍റെ സൗത്ത് സോണ്‍ സെയില്‍സ് ഹെഡ് സമദ് കുമാര്‍ പദ്ധതി സമര്‍പ്പിച്ചു.  

Nano bubbles by jyoti lab ltd in guruvayoor temple pool