ലുലു ഗ്രൂപ്പ് പോളണ്ടിലേയ്ക്കും; ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

ഇറ്റലിക്ക് പിന്നാലെ പോളണ്ടിലേയ്ക്കും സേവനം വ്യാപിപ്പിച്ച് ലുലു ഗ്രൂപ്പ്. ഇത് സംബന്ധിച്ച രണ്ടു ധാരണാ പത്രങ്ങളിൽ ലുലു ഗ്രൂപ്പും പോളണ്ടിലെ സർക്കാർ ഏജൻസികളും ഒപ്പ് വച്ചു. ഇതനുസരിച്ച് ഭക്ഷ്യ സാധനങ്ങൾ ശേഖരിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള കേന്ദ്രം ലുലു ഗ്രൂപ്പ് പോളണ്ടിൽ ആരംഭിച്ചു. കേന്ദ്രത്തിൽ നിന്നുമുള്ള ആദ്യ ചരക്ക് വാഹനം കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ്‌ ചെയ്തു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി, പോളണ്ടിലെ വർമിസ്കോ റീജിയൺ ഗവർണർ ഗസ്റ്റൊ മാരേക്ക് ബ്രസ്സിൻ, പോളണ്ടിലെ യുഎഇ അംബാസഡർ  മുഹമ്മദ്‌ അൽ ഹർബി തുടങ്ങിയവർ പങ്കെടുത്തു. പോളണ്ടിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപം വ്യാപിപ്പിക്കുന്നതാണ്  രണ്ടാമത്തെ ധാരണാ പത്രം.

Lulu Group has expanded its services to Poland