സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നൂതന പദ്ധതികളുമായി വിനോദസഞ്ചാരവകുപ്പ്

കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളും പരിപാടികളുമായി വിനോദസഞ്ചാരവകുപ്പ്. ടൂറിസം സര്‍ക്യൂട്ട്, ഡെസ്റ്റിനേഷന്‍ ചാലഞ്ച് എന്നിവ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി കേരള ടൂറിസം പാര്‍ട്ണര്‍ഷിപ്പ് മീറ്റ് 2022-23 ഡല്‍ഹിയില്‍ സംഘടിപ്പിച്ചു.

അധികമാളുകള്‍ എത്തിപ്പെടാത്ത ഇടങ്ങള്‍ കണ്ടെത്തി സഞ്ചാരികളെ ആകര്‍ഷിക്കുകയും, എല്ലാ കാലത്തും സഞ്ചാരികള്‍ക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുകയുമാണ് വിനോദസഞ്ചാരവകുപ്പ് ലക്ഷ്യമിടുന്നത്.  ഡെസ്റ്റിനേഷന്‍ ചാലഞ്ച്, പരീക്ഷിച്ച് വിജയിച്ച കാരവന്‍ ടൂറിസം എന്നിവ വ്യാപിപ്പിക്കും.കേരളത്തെ ഗ്ലോബല്‍ വെഡിങ് ഡെസ്റ്റിനേഷനായും ഹണിമൂണ്‍ ഡെസ്റ്റിനേഷനായും മാറ്റിത്തീര്‍ക്കാനുള്ള പദ്ധതികള്‍ക്കും വിനോദസഞ്ചാരവകുപ്പ് തുടക്കമിട്ടു.

പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാര്‍ട്ണര്‍ഷിപ്പ് മീറ്റില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. കേരള കലാരൂപങ്ങളും കേരള ടൂറിസത്തിന്‍റെ പ്രത്യേകതകളും വേദിയില്‍ അവതരിപ്പിച്ചു. 

Tourism Department with innovative projects