രൂപയുടെ മൂല്യം തകർന്നടിഞ്ഞു; റെക്കോർഡ് താഴ്ച; ഒരു ഡോളറിന് 78.29 രൂപ

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്.   ഒരു ഡോളറിന് 78.29 രൂപയായി.  നാണ്യപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ഓഹരി സൂചികകളും  കുത്തനെ ഇടിഞ്ഞു. വ്യാപാരാരംഭത്തില്‍  സെന്‍സെക്സ്  1,394 പോയിന്റും നിഫ്റ്റി 400 പോയിന്റും താഴ്ന്നു.  മറ്റന്നാളാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്  പലിശനിരക്കുകള്‍  പ്രഖ്യാപിക്കുക. നാല്‍പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ന്യാണ്യപ്പെരുപ്പമാണ് അമേരിക്കയില്‍

കഴിഞ്ഞ ദിവസം 77.93 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്ന് വീണ്ടും രൂപ മൂല്യത്തകര്‍ച്ച നേരിടുകയായിരുന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.പണപ്പെരുപ്പ ഭീഷണിയെതുടര്‍ന്ന് രാജ്യത്തെ കേന്ദ്ര ബാങ്കും നിരക്കുവര്‍ധനയുടെ വഴിയിലാണ്.