കുറഞ്ഞ മുതല്‍മുടക്ക്; ഒരു ലക്ഷത്തിലധികം രൂപ വരുമാനം; പണമുണ്ടാക്കൂ...

വീട്ടിൽ പുല്ല് ലഭ്യമാണെങ്കിൽ പോത്തിനെ വളർത്താം എന്നതു കൂടുതൽ പേരെ പോത്തുവളർത്തലിലേക്ക് ആകർഷിക്കുന്നുണ്ട്. കാര്യമായ പരിചരണമൊന്നും വേണ്ട. മുൻപ് 200 രൂപയായിരുന്ന പോത്തിറച്ചിക്ക് ഇപ്പോൾ 350 രൂപ മുതൽ 370 വരെയാണു വില. പൂർണ വളർച്ചയെത്തിയ പോത്തിന് 400 മുതൽ 800 കിലോയോളം തൂക്കം ലഭിക്കും. കിലോയ്ക്ക് 150 രൂപ ലഭിച്ചാൽ തന്നെ ഒരു ലക്ഷത്തിലധികം രൂപ വില കിട്ടും. ഇതിനാൽ വനിതകൾക്ക് ഏറ്റവും ആദായകരമായ ജോലിയാണിത്.

∙ ഒന്നോ രണ്ടോ പോത്തുകുട്ടികളെ വളർത്തുന്നതിനു വലിയ പരിചരണം വേണ്ട. ചതുപ്പുനിലങ്ങളും കരഭൂമിയിൽ പുല്ലും ഉണ്ടെങ്കിൽ പോത്തിനെ വളർത്താൻ പ്രയാസമില്ല. ഒരു മാസം 1000 രൂപയിൽ താഴെ മാത്രമേ ചെലവാകൂ. നല്ല വരുമാനം ഉണ്ടാക്കാൻ പറ്റുന്നതാണു പോത്തുവളർത്തൽ. വലിയ മുതൽമുടക്കില്ലാതെ ലാഭം നേടാൻ കഴിയും.- രജനി ചന്ദ്രൻ, മുകളേൽ, ചാമക്കാലാ (പോത്തിനെ വളർത്തുന്ന വീട്ടമ്മ)

∙ വീട്ടിൽ പുല്ല് ലഭ്യമാണെങ്കിൽ പോത്തിനെ വളർത്താം എന്നതു കൂടുതൽ പേരെ പോത്തുവളർത്തലിലേക്ക് ആകർഷിക്കുന്നുണ്ട്. കാര്യമായ പരിചരണമൊന്നും വേണ്ട. മുൻപ് 200 രൂപയായിരുന്ന പോത്തിറച്ചിക്ക് ഇപ്പോൾ 350 രൂപ മുതൽ 370 വരെയാണു വില. പൂർണ വളർച്ചയെത്തിയ പോത്തിന് 400 മുതൽ 800 കിലോയോളം തൂക്കം ലഭിക്കും. കിലോയ്ക്ക് 150 രൂപ ലഭിച്ചാൽ തന്നെ ഒരു ലക്ഷത്തിലധികം രൂപ വില കിട്ടും. ഇതിനാൽ വനിതകൾക്ക് ഏറ്റവും ആദായകരമായ ജോലിയാണിത്.-  ദിവ്യ തോമസ് (വെറ്ററിനറി സർജൻ, മാഞ്ഞൂർ)