പുതിയ വായ്പാനയം; പലിശ നിരക്കില്‍ കുറവ് വരുത്തി റിസര്‍വ് ബാങ്ക്

പലിശ നിരക്കില്‍ കുറവ് വരുത്തി റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ച് 5.4 ശതമാനമാക്കി. ഇതോടെ ബാങ്കുകള്‍ ഭവന വാഹന വായ്പാപലിശ നിരക്കുകള്‍ കുറച്ച് തുടങ്ങി. 

ഈ വര്‍ഷത്തെ നാലാമത്തെ അവലോന യോഗത്തില്‍ റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ച് 5.4 ശതമാനമാക്കി. ഇതോടെ ഈ വര്‍ഷം പലിശ നിരക്ക്  1.1 ശതമാനം ആണ് ആര്‍ബിഐ കുറച്ചത്. റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കുകള്‍ ഭവന വാഹന വായ്പാപലിശ നിരക്കുകള്‍ കുറച്ച് തുടങ്ങി. എസ്ബിഐ ഭവന വായ്പാ പലിശ 8.4 ശതമാനത്തില്‍ നിന്നും 8.25 ശതമാനമാക്കി കുറച്ചു. ആഗസ്ത് 10 മുതല്‍ പുതിയ പലിശ നിരക്കായിരിക്കും വായ്പകള്‍ക്ക് ഈടാക്കുക. അതേ സമയം ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപി നേരത്തെ കണക്കാക്കിയിരുന്ന 7 ശതമാനത്തില്‍ നിന്നും 6.9 ശതമാനമായി കുറഞ്ഞേക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. മണ്‍സൂണ്‍ ലഭ്യതയിലെ കുറവ് പരിഹരിക്കപ്പെടുന്നതിനാല്‍ പണപ്പെരുപ്പ നിരക്ക് 3.6 ശതമാനമായി തുരുമെന്നും ആര്‍ബിഐ വ്യക്തമാക്കി.