മാരുതിക്കും ഹോണ്ടക്കും കനത്ത നഷ്ടം; പ്രതിസന്ധിയിലായി വാഹന നിർമാണ മേഖല

രാജ്യത്തെ വാഹന നിര്‍മ്മാണ മേഖല കടുത്ത പ്രതിസന്ധിയില്‍. അടുത്തിടെയുണ്ടായ ഏററവും വലിയ വില്‍പന തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ് വാഹന നിര്‍മ്മാതാക്കള്‍

വാഹന വില്‍പനയിലെ കനത്ത ഇടിവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് ഏതാനും ദിവസം മുമ്പാണ് ബജാജ് ഉടമകള്‍  രംഗത്തെത്തിയത്. തൊട്ടുപിന്നാലെ എത്തിയ ജൂലൈ മാസത്തിലെ വില്‍പന ഫലങ്ങള്‍ വാഹന മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്നതാണ്. ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കാളായ മാരുതി സുസുകിയുടെ വില്‍പന  കഴിഞ്ഞ 7 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ജൂലൈ മാസത്തിലെ വില്‍പന 36 ശതമാനമാണ് കുറഞ്ഞത്. ചെറിയ മോഡലുകളായ ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പനയില്‍ 69 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായിയുടെ വില്‍പന 10 ശതമാനം കുറഞ്ഞു. പുതിയതായി ഇറക്കിയ വെന്യ അഠക്കമുളള വാഹനങ്ങളാണ് കനത്ത തകര്‍ച്ചയില്‍ നിന്നും ഹ്യൂണ്ടായിയെ രക്ഷിച്ചത്. ഹോണ്ടയുടെ വില്‍പനയില്‍ 49 ശതമാനം കുറവുണ്ടായി.

ടയോട്ടയുടെ ജൂലൈ മാസത്തിലെ വില്‍പനയില്‍ 24 ശതമാനമാണ് ഇടിവ്.മഹീന്ദ്രയുടെ വില്‍പ ൃന 15 ശതമാനവും കുറഞ്ഞു.ഇരു ചക്ര വാഹന വിപണിയും പ്രതിസന്ധിയിലാണ്. ഏററവും കൂടുതല്‍‌ ഇടിവ് നേരിട്ടത് റോയല് എന്‍ഫീല്‍ഡാണ്.വില്‍പന 27 ശതമാനമാണ് കുറഞ്ഞത്. ബജാജിന് 13 ശതമാനവും ടിവിഎസിന് 16 ശതമാനവും വില്‍പന നഷ്ടമുണ്ടായി.