വൈറൽ പോസ്റ്റുകൾക്കു നിയന്ത്രണം, പിടിമുറുക്കി ഫേസ്ബുക്ക്

വൈറൽ...സോഷ്യൽമീഡിയക്കു നിർണായക സ്വാധീനമുള്ള ഇന്ന് ഒരു ദിവസം ഈ വാക്ക് ഉപയോഗിക്കാത്തവരുണ്ടാകില്ല. പോസ്റ്റുകൾ വൈറലായാൽ കിട്ടുന്ന നേട്ടം ചില്ലറയുമല്ല. ഒരു വൈറൽ പോസ്റ്റ് മതി ജീവിതം മാറിമറിയാൻ. 

എന്നാൽ ഉപയോക്താക്കളുടെ വൈറൽ പോസ്റ്റുകൾ ഫേസ്ബുക്കിന് അത്ര പിടിക്കുന്നില്ല. ഇത്തരം പോസ്റ്റുകൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തിലാണ് കമ്പനി. ഏതെങ്കിലും തരത്തിൽ കുഴപ്പങ്ങൾക്കിടയാക്കുന്ന പോസ്റ്റുകൾക്കായിരിക്കും കടിഞ്ഞാൺ. ഇതിന്റെ ഭാഗമായി ന്യൂസ് ഫീഡ് അൽഗോരിതത്തിൽ മാറ്റങ്ങൾ വരുത്തുമെന്നു ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. 

ഫേസ്ബുക്ക് നിരോധിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ ഉൾപ്പെടുന്ന പോസ്റ്റുകൾക്കായിരിക്കും നിയന്ത്രണം. ഇതിനായി മാറ്റങ്ങൾ കൊണ്ടുവരുമെന്നും സുക്കര്‍ബര്‍ഗ് മാധ്യമങ്ങളോടു പറഞ്ഞു.