നിലപാടയച്ച് അമേരിക്ക, ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതിക്ക് പൂർണവിലക്കില്ല

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടികുറയ്ക്കുന്നതില്‍ നിന്ന് ചില രാജ്യങ്ങളെ ഒഴിവാക്കുമെന്ന് അമേരിക്ക. 

ആഗോളതലത്തില്‍  എണ്ണ വിപണിയെ ബാധിക്കാതിരിക്കാനാണിതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീഫന്‍ മ്യൂണിച്ച് പറഞ്ഞു. ഇറാന്‍ ആണവക്കരാറില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് വെട്ടികുറയ്ക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

ഒറ്റരാത്രികൊണ്ട് ഇറാനുമായുള്ള എണ്ണവിപണി നിര്‍ത്തണം എന്ന് ‍‍‍‍‍‍‍‍ഞങ്ങള്‍ പറയുന്നില്ല.ചില രാജ്യങ്ങള്‍ക്ക് അത് സാധിച്ചെന്ന് വരില്ല. അവരെ തല്‍ക്കാലത്തേക്ക് ഒലിവാക്കുന്നു. പക്ഷെ ആത്യന്തികമായി ഇറാനുമായുള്ള എണ്ണവിപണിയില്‍ നിന്ന് രാജ്യങ്ങള്‍ പിന്‍മാറണം. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ക്ക് വ്യക്തതവരുത്തിയായിരുന്നു യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുചിന്റെ വാക്കുകള്‍.

ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിനെ തുടര്‍ന്ന് വരുന്ന നവംബര്‍ മുതര്‍ ഇറാനുമേല്‍ വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിന് മുന്‍പ് ടെഹ്റാന്‍ ഭരണകൂടവുമായുള്ള ബന്ധം ഉപേക്ഷിക്കാനും എണ്ണ ഇറക്കുമതി വെട്ടികുറയ്ക്കാനും ഇന്ത്യ അടക്കുമുള്ള രാജ്യങ്ങളോട് വാഷിങ്ടണ്‍ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെട്ടന്ന് ഇറക്കുമതി വെട്ടുകുറയ്ക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇന്ത്യ ആശങ്ക അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് അമേരിക്ക കാര്യങ്ങള്‍ വ്യക്തമാക്കിയത്.  യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റിലേയും ട്രഷറി ഡിപ്പാര്‍ട്ട്മെന്റിലേയും ഉന്നത ഉദ്യോഗസ്ഥര്‍ അടു‌ത്തയാഴ്ച ഡല്‍ഹിയില്‍ ഇന്ത്യന്‍ പ്രതിനിധികളുമായി കൂടികാഴ്ച്ച നടത്തും.