മില്‍മയില്‍ നിന്ന് മലയാളികൾക്കായി പുതിയ ഒരു പാല്‍കൂടി

മലയാളിക്ക് പ്രിയങ്കരമായ മില്‍മയില്‍ നിന്ന് പുതിയ ഒരു പാല്‍കൂടി. മില്‍മ റിച്ച് സ്പെഷ്യല്‍ എന്ന പേരിലാണ് പുതിയ പാല്‍ വിപണിയിലെത്തുന്നത്.  

നിലവില്‍ വിപണിയിലുള്ള രണ്ടു തരം പാലിന് പുറമേയാണ് കൂടുതല്‍ കട്ടി കൂടിയ മില്‍മ റിച്ച് വിപണിയിലെത്തിയത്.  3,8 ശതമാനം കൊഴുപ്പും 9 ശതമാനം കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങളും അടങ്ങിയ മില്‍മ റിച്ച് സ്പെഷ്യല്‍ അര ലിറ്ററിന്റെ വില 24 രൂപയാണ്. പായസവും മറ്റ് മധുര പലഹാരങ്ങളും കൂടുതല്‍ സ്വാദിഷ്ടമാക്കുവാന്‍ സഹായിക്കുന്നതാണ് മില്‍മ റിച്ച് എന്ന് മില്‍മ ദക്ഷിണ മേഖല ചെയര്‍മാന്‍ കല്ലട രമേശന്‍ പറഞ്ഞു .കൂടുതല്‍ അളവില്‍ കൊഴുപ്പ് ,മാംസ്യം,കാല്‍സ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ വളരുന്ന പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഉത്തമമെന്നാണ് മില്‍മയുടെ അവകാശവാദം 

സ്വാഭാവിക പാടചൂടല്‍ പ്രക്രിയ നിലനില്‍ക്കുന്നതിനാല്‍ തൈര് ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങള്‍ സ്വാദോടെ തയാറാക്കാനും മില്‍മ റിച്ച് ഉത്തമമായിരിക്കും .മറ്റു രണ്ടു ബ്രാന്‍്ഡ് പാല്‍ പോലെ ഇതും ഹിറ്റാവുമെന്നാണ് മില്‍മയുടെ പ്രതീക്ഷ