പച്ചക്കറിവിപണിയില്‍ ഉള്ളിവില കുതിക്കുന്നു

മണ്ഡലക്കാലത്ത് പച്ചക്കറിവിപണിയില്‍ ഉള്ളിവില കുതിക്കുന്നു. ഇതാദ്യമായി മുരിങ്ങയുടെ വിലയും കിലോഗ്രാമിന് മൂന്നക്കം തൊട്ടു. ഉള്ളിയുടെ വില കേട്ടാല്‍ കണ്ണ് കലങ്ങും. ചുവന്ന ഉള്ളിക്ക് മൊത്തവ്യാപാരകേന്ദങ്ങളില്‍ കിലോയ്ക്ക് നൂറ്റി നല്‍പത് രൂപ കൊടുക്കണം.‍. ചില്ലറ വിപണിയിലെത്തുമ്പോള്‍ പിന്നെയും കൂടും. ഒപ്പം മുരിങ്ങയുടെ വില നൂറുരൂപയിലെത്തി.വിലക്കയറ്റത്തില്‍ മൂന്നാം സ്ഥാനം കാരറ്റിനാണ്. കിലോഗ്രാമിന് എഴുപത് രൂപ. 

വില കയറുമ്പോഴും വിറ്റുവരവ് കുറയുകയാണെന്ന് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ജി.എസ്.ടിയാണ് വില്ലന്‍. അത്യാവശ്യം മാത്രം നടത്തിയെടുത്ത ് ആളുകള്‍ മാര്‍ക്കറ്റുകളില്‍ നിന്ന് മടങ്ങുകയാണ്. 

തക്കാളിയും പയറും പക്ഷെ വിലക്കുറവില്‍ കിട്ടും. രണ്ടാഴ്ച മുമ്പ് വരെ നാല്‍പത് രൂപയുണ്ടായിരുന്ന തക്കാളിക്ക് ‍ ഇരുപത്തിയഞ്ച് രൂപയാണ്. പയറിന് ‍ മുപ്പത് രൂപ.ചീരയ്ക്ക് മുപ്പത്തിയഞ്ചും.