E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 09 2020 08:37 AM IST

Facebook
Twitter
Google Plus
Youtube

More in Business

900 കോടി ഡോളറിന് ഗൂഗിള്‍ ആപ്പിളിനെ ഏറ്റെടുക്കുന്നു? ആ വാർത്ത കേട്ടവർ ഞെട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

google-apple
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കഴിഞ്ഞ ദിവസം സോഷ്യൽമീഡിയകളിലും ടെക് ലോകത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വാർത്തയായിരുന്നു ലോകത്തെ രണ്ടു വലിയ ടെക് കമ്പനികൾ ഒന്നിക്കാൻ പോകുന്നുവെന്നത്. ഗൂഗിളും ആപ്പിളും ഒന്നിക്കുന്നു. 900 കോടി ഡോളറിന് സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ ആപ്പിളിനെ ഏറ്റെടുക്കുന്നു എന്നായിരുന്നു റിപ്പോർട്ട്. വാർത്ത വായിച്ചവരെല്ലാം ഒരു നിമിഷം ഞെട്ടി, അതു സംഭവിക്കുമോ?

ദി ഡോ ജോണ്‍സ് ന്യൂസ് വയര്‍ (The Dow Jones News Wire) ആണ് അബദ്ധത്തിൽ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വാർത്ത വായിച്ചവരെല്ലാം സോഷ്യൽമീഡിയയിൽ ചർച്ചയും തുടങ്ങി. ഡോ ജോണ്‍സ് ന്യൂസ് വയര്‍ ഹാക്ക് ചെയ്തവരായിരിക്കാം ഈ വാർത്ത പുറത്തുവിട്ടതെന്ന് വരെയായി. സത്യത്തിൽ ഡോ ജോണ്‍സ് ന്യൂസ് വയറിന് സംഭവിച്ച വലിയൊരു അബദ്ധമായിരുന്നു ആ വാർത്ത. ഈ വാർത്ത ഡോ ജോണ്‍സ് ന്യൂസ് വയറിന്റെ ഉപയോക്താക്കൾക്കെല്ലാം ഇ–മെയിൽ അയച്ചുനൽകുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.  

900 കോടി ഡോളറിന് ഗൂഗിള്‍ ആപ്പിളിനെ ഏറ്റെടുക്കുന്നു ഇതായിരുന്നു വാർത്താ തലക്കെട്ട്. ലോകത്ത് ആരെയും അദ്ഭുതപ്പെടുത്തുന്ന നീക്കമെന്നാണ് വാർത്തയിൽ പറയുന്നത്. ആപ്പിളിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഗൂഗിൾ ചീഫ് എക്സിക്യുട്ടീവ് ലാറി പേജ്, സ്റ്റീവ് ജോബ്സുമായി 2010 ൽ രഹസ്യ ചർച്ചകൾ നടത്തിയിരുന്നതായും റിപ്പോർട്ടിലുണ്ട്.  

വെറുതെ (തമാശക്കെന്ന് പറയാം) തയാറാക്കിവെച്ച വാർത്ത അബദ്ധത്തിൽ വരിക്കാർക്ക് മെയിൽ വഴി അയക്കുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയതോടെ നിമിഷങ്ങൾക്കുള്ളിൽ തന്നെ വാര്‍ത്ത പിൻവലിച്ച് ക്ഷമാപണം നടത്തി. സംഭവം അബദ്ധമാണെങ്കിലും സോഷ്യൽമീഡിയ വിട്ടില്ല. എവിടേയും ട്രോളോടു ട്രോളാണ്. 

കൂടുതൽ വാർത്തകൾക്ക്