ജീവനക്കാർക്ക് വിവിധ സ്ഥാപനങ്ങൾ ഉപയോഗിക്കാനായി നൽകുന്ന ഔദ്യോഗിക ഫോണുകൾ ചിട്ടപ്പെടുത്തുന്നതിനായി ഗൂഗിൾ സീറോ ടച്ച് എൻറോൾമെന്റ് അവതരിപ്പിച്ചു. ആൻഡ്രോയ്ഡ് ഫോൺ വാങ്ങുമ്പോൾ തന്നെ മാനേജ്മെന്റ് സോഫ്റ്റ്വെയറുകളും പ്ലാനുകളും രണ്ടോ മുന്നോ ക്ലിക്കുകൾക്കുള്ളിൽ തന്നെ ഫോണിൽ ചിട്ടപ്പെടുത്താൻ വഴിയൊരുക്കുന്നതാണ് സീറോ ടച്ച് എൻറോൾമെന്റ്.
നിലവിൽ ഫോൺ വാങ്ങിയാൽ ഇത്തരത്തിൽ ചിട്ടപ്പെടുത്താൻ മറ്റു സേവനങ്ങളുടെ സഹായവും ഏറെ സമയവും ആവശ്യമാണ്. ഇതിനുള്ള പരിഹാരമാണ് സീറോ ടച്ച് എൻറോൾമെന്റ്. നിലവിൽ ഗൂഗിൾ പിക്സൽ ഫോണിൽ മാത്രം ലഭിക്കുന്ന സംവിധാനം ആൻഡ്രോയ്ഡ് ഓറിയോയിലേ ലഭിക്കൂ.