E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 03:22 AM IST

Facebook
Twitter
Google Plus
Youtube

More in Business

കാത്തിരുന്ന അതിവേഗ ഫോൺ, നോക്കിയ 8 (4GB റാം വേരിയന്റ്) ഇന്ന് ഇന്ത്യയിൽ, വിലയോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nokia
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നോക്കിയയുടെ പ്രീമിയം ആൻഡ്രോയ്ഡ് സ്മാർട്ഫോണായ നോക്കിയ 8 ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. എച്ച്എംഡി ഗ്ലോബലിനു കീഴിൽ വീണ്ടും ആരംഭിച്ച നോക്കിയ ഇതിനകം 3310, നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ബജറ്റ് ഫോണായ നോക്കിയ 2 അടുത്തയാഴ്ച രാജ്യാന്തര വിപണിയിൽ അവതരിപ്പിക്കാനിരിക്കെയാണ് പ്രീമിയം ഫോണായ നോക്കിയ 8 ഇന്ത്യയിലെത്തിക്കുന്നത്.

5.3 ഇഞ്ച് ഡിസ്പ്ലേ, 4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, ബ്ലൂടൂത്ത് 5, കാൾ സെയ്സ് സെൻസറോടു കൂടി 13 മെഗാപിക്സൽ ഫ്രണ്ട്, റിയർ ക്യാമറകൾ എന്നിവയുള്ള നോക്കിയ 8ന് ഏകദേശം 36,999 രൂപയായിരിക്കും വില. ആമസോണിൽ നേരത്തെ തന്നെ വില വിവരങ്ങൾ ചോർന്നിരുന്നു. എന്നാൽ നോക്കിയ 8 (6 GB റാം വേരിയന്റ്) ന്റെ കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

നോക്കിയ 8 ലെ സവിശേഷതകൾ 

6000-സീരീസ് അലുമിനിയത്തിൽ യുണിബോഡി ഡിസൈനിലാണ് നോക്കിയ 8 എത്തുന്നത്. IP54 റേറ്റിങ്ങുള്ള നോക്കിയ 8 ന് സ്പ്ലാഷ് പ്രൂഫ് സുരക്ഷയുണ്ട്. ആൻഡ്രോയ്ഡ് 7.1.1 നൗഗട്ടിൽ പ്രവർത്തിക്കുന്ന നോക്കിയ 8ൽ ആൻഡ്രോയിഡ് 8.0 ഒറിയോ പതിപ്പ് അപ്ഡേറ്റ് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 835 എസ്ഒസിയാണ് പ്രോസസർ. ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തോടെ 5.3 ഇഞ്ച് 2K LCD ഡിസ്പ്ലേ നോക്കിയ 8 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നാണ്. 

ആർജിബി, മോണോക്രോം സെൻസറുകളുള്ള 13 മെഗാപിക്സലിന്റെ രണ്ട് പിൻ ക്യാമറകളുണ്ട്. നോകിയ 8 ന്റെ മുൻക്യാമറയും 13 മെഗാപിക്സലാണ്. മുൻ, പിൻ ക്യാമറകൾ 4K വിഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കും. ലേസർ ഓട്ടോഫോക്കസ്, ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷ് എന്നിവയും ക്യാമറ ഫീച്ചറുകളാണ്. 

64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുള്ള നോക്കിയ 8ൽ മൈക്രോഎസ്ഡി കാർഡുകളിലൂടെ (256 ജിബി വരെ) വികസിപ്പിക്കാവുന്നതാണ്. 3090mAh ബാറ്ററിയാണ് ഇതിന്റെ കരുത്ത്. 4ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, യുഎസ്ബി 3.1 ടൈപ്പ്- സി കണക്ടിവിറ്റി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് സ്മാർട്ട്ഫോണിന്റെ മറ്റു സവിശേഷതകൾ. 

കൂടുതൽ വാർത്തകൾക്ക്