E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 06:39 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഐഫോണ്‍ 8ന്റെ വിലയും പുറത്ത്, മുഖം തിരിച്ചറിയാൻ 3D ക്യാമറ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

iphone
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇപ്പോള്‍ സാധ്യമായ സാങ്കേതികത്തികവും നിര്‍മാണ പാടവവും വിളിച്ചറിയിച്ചായിരിക്കണം പത്താം വാര്‍ഷിക ഐഫോണ്‍ എന്ന നിര്‍ബന്ധബുദ്ധിയോടെ നിര്‍മിച്ച ഫോണിന് എന്തായിരിക്കും വിലയിടുക എന്ന ഊഹാപോഹങ്ങള്‍ ആദ്യം മുതൽക്കെ നിലനിന്നിരുന്നു. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ ഫോണായിരിക്കും ഇതെന്ന് ഉറപ്പാണ്.

∙ ഫോണിന്റെ പ്രധാന പ്രത്യേകത എന്ത്? 

ഐഫോണ്‍ 8 എന്നു പേരിട്ടേക്കാവുന്ന പത്താം വാര്‍ഷിക ഐഫോണിന് 3D ക്യാമറയിലൂടെ ക്ഷണ നേരം കൊണ്ട് തന്റെ ഉടമയെ തിരിച്ചറിയാന്‍ സാധിക്കും. ക്ഷണനേരം എന്നുവച്ചാല്‍ ഒരു സെക്കന്‍ഡിന്റെ പത്തു ലക്ഷത്തിലൊരംശം കൊണ്ട് എന്നാണ് പറയുന്നത്. ഒറ്റ നോട്ടം കൊണ്ട് ഫോണിനെ മ്യൂട്ടു ചെയ്യാന്‍ (നിശബ്ദ മോഡില്‍ കൊണ്ടു വരാന്‍) കഴിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ആപ്പുകളിലേക്ക് സൈന്‍-ഇന്‍ ചെയ്യാനും, ആപ്പിള്‍ പേ ഉപയോഗിക്കാനും എല്ലാം 3D ക്യാമറയെ ആശ്രയിക്കാന്‍ സാധിച്ചേക്കുമെന്നും കേള്‍ക്കുന്നു. ഫോണില്‍ കൃത്രിമ ബുദ്ധിയുടെ സന്നിധ്യവും ഉണ്ട്. പുതിയ സ്മാര്‍ട്ട് ക്യാമറകള്‍ക്ക് ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ ശേഷിയും ഉണ്ട്.  

∙ വില 

വില ആദ്യം കേട്ടിരുന്ന അത്ര വരില്ലെന്നാണ് പുതിയ കേട്ടുകേള്‍വികള്‍ പറയുന്നത്. ഏകദേശം 1400 ഡോളര്‍ ആയിരിക്കും പഴയ മോഡലുകളുടെ യാതൊരു ഛായയുമില്ലാതെ, പൂര്‍ണ്ണമായും പുതുക്കി നിര്‍മിക്കുന്ന ഫോണിന് എന്നായിരുന്നു ആദ്യം കേട്ടിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോണിന് 999 ഡോളര്‍ ആയിരിക്കും തുടക്ക വില.  

ഇപ്പോള്‍ ഉള്ള ഐഫോണ്‍ 7/7 പ്ലസ് എന്നീ മോഡലുകള്‍ക്കു പകരം ഐഫോണ്‍ 7s/7s പ്ലസ് എന്നു രണ്ടു മോഡലുകളും ഉള്‍പ്പടെ മൂന്നു മോഡലുകളായിരിക്കും വിപണിയിലെത്തിക്കുക എന്നാണ് വാര്‍ത്തകള്‍. നിലവില്‍ ഐഫോണ്‍ 7 തുടക്ക മോഡലിന്റെ വില 649 ഡോളറാണ്. 7പ്ലസിന്റെ തുടക്ക വില 769 ഡോളറും. 

കൂടുതൽ വാർത്തകൾക്ക്