‘സി.പി.എം നേതൃത്വത്തില്‍ കള്ളവോട്ട്’; പരാതി നല്‍കാന്‍ യു.ഡി.എഫ്

കണ്ണൂർ പേരാവൂരിലെയും പയ്യന്നൂരിലെയും വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നിട്ടില്ലെന്ന കണ്ണൂർ ജില്ല കലക്ടർ അരുൺ കെ.വിജയന്റെ കണ്ടെത്തലിനെതിരെ യു.ഡി.എഫ്. രണ്ട് വോട്ടിങ്ങിലും പരിശോധന ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. പയ്യാവൂരിലെ സംഭവത്തിൽ വീഡിയോ സഹിതം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് യുഡിഎഫിന്റെ പരാതി. പയ്യന്നൂരിൽ 92 കാരൻ മാധവൻ വെളിച്ചപ്പാടിന്റെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.വി.സുരേഷ് ചെയ്തെന്ന യുഡിഎഫിന്‍റെ പരാതിയ്ക്കു പിന്നാലെ തന്റെ സമ്മതത്തോടെയല്ല വോട്ടിങ്ങ് നടന്നതെന്ന് ചൂണ്ടിക്കാട്ടി മാധവൻ വെളിച്ചപ്പാടും കാസർകോട് ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. സി.പി.എം നേതൃത്വത്തില്‍ കള്ളവോട്ട് നടന്നതായാണ് ആരോപണം.

UDF opposes Kannur District Collector Arun K. Vijayan's finding that there was no fake vote.