അന്ത്യഅത്താഴത്തിന്റ ഓർമ പുതുക്കി ഇന്ന് പെസഹാ; ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നു. പള്ളികളില്‍ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ നടന്നു. ഇരിങ്ങാലക്കുട താഴേക്കാട്  സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സിറോ മലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ് റാഫേൽ തട്ടിൽ പെസഹാ ദിന കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. പന്ത്രണ്ടു പേരുടെ കാലുകൾ കഴുകി. പരിശുദ്ധ കുർബാനയെ ചേർത്തു പിടിക്കാൻ മാർ തട്ടിൽ ആഹ്വാനം ചെയ്തു. ഗുജറാത്തിലെ ബറോഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ പെസഹാ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ കാർമികത്വം വഹിച്ചു.  

ചെങ്ങന്നൂര്‍ മുളക്കുഴ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ പെസഹാ ശുശ്രൂഷകള്‍ക്ക് യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ലത്തീന്‍ സഭയുടെയും മലങ്കര കത്തോലിക്ക സഭയുടെയും യാക്കോബായ സഭയുടെയും ദേവാലയങ്ങളില്‍ ഉച്ചയ്ക്ക് ശേഷമാണ് പെസഹ ശുശ്രൂഷകള്‍. 

Maundy Thursday rituals take place in churches

MORE IN BREAKING NEWS