മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ സംഗീതനിശയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 60 മരണം. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തു. ആയുധ ധാരികളായ നാലംഗസംഘമാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. അക്രമികളെ പിടികൂടാനായില്ല. ആക്രമണമുണ്ടായ ക്രോക്കസ് ഹാളില്‍ തീപിടിത്തമുണ്ടായി, അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

Moscow concert attack: Over 60 killed; Islamic State claims