ശമ്പളവിതരണം പൂര്‍ത്തിയായി; ട്രഷറി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം പൂര്‍ത്തിയായെന്ന് ധനവകുപ്പ്. അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരില്‍ എല്ലാവര്‍ക്കും ഇന്ന് വൈകുന്നേരത്തോടെ ശമ്പളം നല്‍കിയെന്നാണ് അറിയിച്ചത്. ആറാമത്തെ ശമ്പളദിവസമാണ് വിതരണം പൂര്‍ത്തിയാകുന്നത്. സാധാരണ മൂന്ന് ദിവസം കൊണ്ട് ശമ്പളം കൊടുത്തു തീര്‍ക്കാറുണ്ട്. എന്നാല്‍ ധന പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ട്രഷറിയില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഉടന്‍ നീക്കില്ല. അമ്പതിനായിരം രൂപയാണ് ദിവസം പിന്‍വലിക്കാവുന്നത്. 13608 കോടി വായ്പയെടുക്കാന്‍ അനുമതി കിട്ടിയെങ്കിലും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി 19ന് മാത്രമേ കടമെടുക്കാന്‍ സാധിക്കൂ എന്നതിനാലാണ് ട്രഷറി നിയന്ത്രണം നീക്കാത്തത്. 

Salary Disbursement Completed