എംഎല്‍എയെ അപമാനിച്ചെന്ന കേസ്; സാബു എം. ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

പി.വി.ശ്രീനിജിന്‍ എംഎല്‍എയെ പരസ്യമായി അപമാനിച്ചെന്ന കേസില്‍ ട്വന്റി20 അധ്യക്ഷൻ സാബു എം. ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി മാര്‍ച്ച് നാലുവരെ തടഞ്ഞു. ആവശ്യമെങ്കില്‍ നോട്ടിസ് നല്‍കി ചോദ്യംചെയ്യാമെന്ന് കോടതി. കോലഞ്ചേരിയിൽ കഴിഞ്ഞ 21ന് നടന്ന ട്വന്റി20 സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ജാതീയമായും വംശീയമായും അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്. എംഎൽഎയുടെ പരാതിയിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. 

Case of insulting MLA; High Court blocked Sabu M Jacob's arrest