കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തില്‍ തീരുമാനം നീളുന്നു

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തില്‍ തീരുമാനം നീളുന്നു.. വിവിധ എംപിമാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഇടപെട്ടിട്ടും ഇതുവരെ തീരുമാനം മാറ്റിയിട്ടില്ല. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ന്യൂനപക്ഷകാര്യ മന്ത്രി സമൃതി ഇറാനി എന്നവരുമായി ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. 

റീ ‍ടെന്‍ഡര്‍ വിളിക്കുകയും കണ്ണൂര്‍, നെടുമ്പാശേരി എന്നിവിടങ്ങളിലേതിന് സമാനമായി ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്നതുമാണ് ആവശ്യം. വിഷയം മലബാറില്‍ നിന്നുള്ള എംപിമാര്‍ ലോക്സഭയിലും ഉന്നയിക്കും. അതേസമയം, ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തും. നാളെ സമസ്ത ഏ.പി വിഭാഗവും ബഹുജന മാര്‍ച്ച് നടത്തുന്നുണ്ട്. 

Hajj pilgrims departing from Karipur bear soaring flight charges