ശിവസേനയിലെ അയോഗ്യതാ തര്‍ക്കത്തില്‍ സ്പീക്കറുടെ തീരുമാനം ഇന്ന്; നിര്‍ണായകം

ശിവസേനയിലെ അയോഗ്യതാ തര്‍ക്കത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അടക്കമുള്ള എംഎല്‍എമാര്‍ക്ക് ഏറെ നിര്‍ണായകമായ സ്പീക്കറുടെ വിധി പ്രഖ്യാപനം ഇന്ന്. സുപ്രീംകോടതി അനുവദിച്ച സമയമപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ വിധി പറയുന്നത്. 

2022 ജൂണില്‍ പാര്‍ട്ടി പിളര്‍ത്തി ബിജെപി ക്യാംപിലെത്തിയ ഷിന്‍ഡെ ഉള്‍പ്പെടെ 40 എംഎല്‍എമാരെയും അയോഗ്യരാക്കണമെന്നാണ് ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ ആവശ്യം. മൂന്ന് മാസത്തോളം നീണ്ട എംഎല്‍എമാരുടെ വാദംകേള്‍ക്കലിന് ശേഷമാണ് വിധി. ഷിന്‍ഡെയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്നതാകും തിരുമാനം. നടപടികള്‍ വൈകുന്നതില്‍ നേരത്തെ സ്പീക്കറെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേസമയം, വിധിപറയുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ സ്പീക്കര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് തെറ്റായ നടപടിയാണെന്ന് കാണിച്ച് ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Maharashtra Speaker To Give Verdict On MLAs' Disqualification Requests Today