'പോരായ്മകളുണ്ടായി, ഖേദിക്കുന്നു'; വിടവാങ്ങല്‍ കത്തില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

മേജര്‍ ആര്‍ച്ച് ബിഷപ്പെന്ന നിലയിലും എറണാകുളം– അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തയെന്ന നിലയിലും തനിക്ക് പോരായ്മകളുണ്ടായതായി മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് കര്‍ദിനാള്‍‌ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭാംഗങ്ങള്‍ക്കെഴുതിയ വിടവാങ്ങല്‍ കത്തിലാണ് മാര്‍ ആലഞ്ചേരിയുടെ ഖേദപ്രകടനം. സഭാ നേതൃത്വത്തില്‍നിന്ന് മാറിയെങ്കിലും സഭയുടെ എല്ലാമേഖലകളിലും സാക്ഷ്യംവഹിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹത്തിന്‍റെ കത്തില്‍ പറയുന്നു.

Mar George Alenchery apologises for his shorcomings