തീവ്രവാദകേസില്‍ ജയിലിലുള്ള യാസിന്‍ മാലിക് നേരിട്ട് ഹാജരായതില്‍ നടപടി; 4 പേര്‍ക്ക് സസ്പെന്‍ഷന്‍

തീവ്രവാദകേസിൽ ശിക്ഷിക്കപ്പെട്ട യാസിൻ മാലിക് സുപ്രീംകോടതിയിൽ ഹാജരായ സംഭവത്തിൽ തിഹാർ ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സൂപ്രണ്ടന്റ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. മറ്റൊരു കേസിൽ സ്വയം വാദിക്കാനെന്ന് പറഞ്ഞാണ് യാസിൻ മാലിക് ഇന്നലെ കോടതിയിൽ എത്തിയത്. യാസിൻ നേരിട്ട് എത്തിയതിൽ സുപ്രീംകോടതി ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു. സുരക്ഷാവീഴ്ചയാണെന്നും കോടതി നിലപാടെടുത്തതോടെ ആശയക്കുഴപ്പത്തിൽ സംഭവിച്ചതാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു

Tihar administrator suspends 4 officials after Yasin Malik appears in Supreme Court