ബാലസോര്‍ ദുരന്തത്തിന് കാരണം സിഗ്നലിങ് പാളിച്ച; തിരിച്ചറിയാന്‍ ഇനി 41 മൃതദേഹങ്ങള്‍

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന് കാരണം സിഗ്നലിങ് സംവിധാനത്തിലെ പാളിച്ചയെന്ന് വ്യക്തമാക്കുന്ന റെയിൽവേ സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് റെയിൽവേ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് റിപ്പോർട്ടിന്റെ വിവരങ്ങളുള്ളത്. സർക്യൂട്ട് മാറ്റത്തിലെ പിഴവും സിഗ്നലിങ് ജോലിയിലെ പാളിച്ചയും കാരണം കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ലൈനിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച 295ൽ 41 യാത്രക്കാരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും റെയിൽവേ മന്ത്രി അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Human error, wrong signaling led to Balasore train tragedy: Report