എന്‍ഡിഎ യോഗത്തിന് ക്ഷണമില്ല; ജെഡിഎസിന് തിരിച്ചടി

ബെംഗളുരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം തുടങ്ങാനിരിക്കെ എൻഡിഎ ലക്ഷമിട്ട് നീങ്ങിയ ജെഡിഎസിൽ കടുത്ത പ്രതിസന്ധി. ക്ഷണം ലഭിച്ചാൽ എൻ ഡി എ യോഗത്തിൽ പങ്കെടുക്കുമെന്ന് എച്ച് ഡി. ദേവെഗൗഡ വ്യക്തമാക്കിയപ്പോൾ ഇതുവരെ ആരും വിളിച്ചിട്ടില്ലന്ന് കുമാരസ്വാമി സ്ഥിരീകരിച്ചു. അതേസമയം  കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാടിന് ഒപ്പം നിൽക്കില്ലെന്ന് പ്രഖ്യാപിച്ച്  ജെഡിഎസ് കേരള ഘടകം രംഗത്തുവന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ജെഡിഎസ് ആർക്കൊപ്പം നിൽക്കണമെന്നത് സംബന്ധിച്ച ആശയകുഴപ്പത്തിലാണ് കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയെന്ന് വ്യക്തമായതേടെയാണ് താമര കൂടാരം കേറാമെന്ന നിലപാടിലേക്ക് ദേ വെഗൗഡ എത്തിയത്. ബിജെപി കേന്ദ്ര നേതൃത്വവുമായി അനൗദ്യോഗിക ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. കർണാടകയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഉൾപ്പെടെയാണ് ബി.ജെ.പി. വാഗ്ദാനം. 2019 ൽ ബി.ജെ.പിയെ പിന്തുണച്ചാൽ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിരുവെന്ന് ഈയിടെ കുമാരസ്വാമി വെളിപ്പെടുത്തിയും പുതു സഖ്യം അണിയറയിൽ ഒരുങ്ങുന്നുവെന്ന സൂചനയാണ് നൽകുന്നത്.  പ്രതിപക്ഷ കൂട്ടായ്മയുടെ യോഗത്തെ നിശിതമായി വിമർശിക്കുന്ന ജെ.ഡി.എസ് നാളത്തെ നാളത്തെ എൻ. ഡി.എ. യോഗത്തിന് ക്ഷണമില്ലെന്ന് വ്യക്തമാക്കി.

ദേവെഗൗഡയും കൂട്ടരും പുതുനീക്കം തുടങ്ങി. ഇതോടെ കേരളത്തിലെ ജെ.ഡി.എസാണ് കുരുക്കിലായത്. സഖ്യമായാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ നാല് സീറ്റ് നൽകാമെനാണു ബി.ജെ.പി വാഗ്ദാനം. കഴിഞ്ഞ തവണ സംസ്ഥാനത്തെ 28 സീറ്റുകളിൽ 26 എണ്ണവും ബിജെപി നേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിയാണ് ബിജെപിയെ സഖ്യം എന്ന ചിന്തയിലേക്ക് ജെ.ഡി.എസിനെ എത്തിച്ചത്. മുസ്ലിം, വെക്കലിഗ വോട്ടുകളുടെ ബലത്തിൽ നിലനിൽക്കുന്ന പാർട്ടിക്ക് സഖ്യവും ദോഷമാകുമെന്നാണ് പൊതു വിലയിരുത്തൽ.

JDS not invited to NDA nor Mahagathbandhan meet: Kumaraswamy