സില്‍വര്‍ലൈന്‍ കുരുക്കില്‍ നൂറുകണക്കിന് കുടുംബങ്ങള്‍; ആര് പരിഹാരം കാണും?

സില്‍വര്‍ലൈന്‍ വേണോ, ഇ.ശ്രീധരന്‍ നിര്‍ദേശിച്ച അതിവേഗപാത വേണോയെന്ന അനിശ്ചിതത്വം തുടരുമ്പോള്‍ സില്‍വര്‍ലൈന്‍ സര്‍വെ സൃഷ്ടിച്ച കുരുക്കില്‍ നിന്ന് രക്ഷപെടാനാകാതെ നൂറ് കണക്കിന് കുടുംബങ്ങളുണ്ട് ഇപ്പോഴും നമ്മുടെ നാട്ടില്‍. സ്വന്തം ഭൂമി വില്‍ക്കാനോ ഈട് വയ്ക്കാനോ കഴിയാതെ കുരുക്കില്‍പെട്ടവര്‍. ആര് പരിഹാരം കാണുമെന്നറിയില്ല. 

കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മഴയിലാണ് നുസൈബയുടെ വീട് തകര്‍ന്നത്. ശേഷിച്ച ഭാഗവും ഏതു നിമിഷവും വീഴാം. രോഗബാധിതരായ രണ്ടു മക്കള്‍ക്കൊപ്പം നുസൈബ ബന്ധു വീട്ടില്‍ അഭയം തേടി. തകര്‍ന്ന വീട് നന്നാക്കാന്‍ പണമില്ല. ഭൂമി വില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥ. വീട് നില്‍ക്കുന്ന സ്ഥലം സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശം. മുന്നില്‍ റെയില്‍ പാതയും. നുസൈബയെപ്പോലെ സില്‍വര്‍ലൈന്‍ സര്‍വേ പെരുവഴിയിലാക്കിയവര്‍ നിരധിയാണ്. വസ്തു ഈടായിവച്ച് ബാങ്കില്‍ നിന്ന് വായ്പ്പയെടുക്കാന്‍പോലും പറ്റാത്തവര്‍. 

സില്‍വര്‍ലൈന്‍ വേണോ ഈ ശ്രീധരന്‍റെ പുതിയ റെയില്‍പാത വേണമോയെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. രണ്ടിലേത് അംഗീകരിക്കണമെന്ന് കേന്ദ്രത്തിനും തീരുമാനമെടുക്കാം. പക്ഷേ രണ്ടിനുമിടയില്‍പെട്ട് ജീവിക്കണോ മരിക്കണോയെന്ന് അറിയാത്ത ഒരുകൂട്ടം കുടുംബങ്ങള്‍ ഈ നാട്ടിലുണ്ടെന്ന് മാത്രം ഓര്‍ക്കുന്നത് നന്നാകും.

Silverline survey; Hundreds of families in trouble