ഇടിഞ്ഞ് വീണത് ഹോളോബ്രിക്സ് കെട്ടിടം; സുരക്ഷാ വീഴ്ച; അന്വേഷിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം തുമ്പയില്‍ തീപിടിത്തത്തിനിടെ ഇടിഞ്ഞുവീണ കെട്ടിടത്തിന് മതിയായ സുരക്ഷയുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഹോളോബ്രിക്സ് കൊണ്ട് നിര്‍മിച്ച കെട്ടിടത്തില്‍ ബീമുകളില്ലായിരുന്നുവെന്നും അതിനാലാവാം ചുമരിടിഞ്ഞതെന്നും വിദഗ്ധര്‍ പറയുന്നു. തീപിടിച്ച കെട്ടിടത്തിന് സമീപം സൂക്ഷിച്ചിരുന്ന 16 കോടിയുടെ മരുന്നുകള്‍ സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിരക്ഷാ സേനാംഗം മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കിന്‍ഫ്ര എം.ഡി സന്തോഷ് കോശിയും മനോരമന്യൂസിനോട് വ്യക്തമാക്കി.

Minister V Sivankutty on thumba fire