ജയലളിതയ്ക്കുശേഷം ജനറൽ സെക്രട്ടറിയായി എടപ്പാടി; ഒപിഎസിന്റെ ഹര്‍ജി തള്ളി

ജയലളിക്ക് ശേഷം അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമി. തിരഞ്ഞെടുപ്പിനെതിരെ ഒപിഎസ് പക്ഷം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് എടപ്പാടി സ്ഥാനമുറപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നിരുന്നു എങ്കിലും ഹർജികളിൽ വിധി പറഞ്ഞ  ശേഷമേ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാവൂ എന്ന് കോടതി ഉത്തരവിട്ടിരുന്നു.   ഒപിഎസ് പക്ഷം സമർപ്പിച്ച ഹർജി  തള്ളിയതിനൊപ്പം ജൂലൈ 11 ലെ ജനറൽ കൗൺസിൽ യോഗത്തിൽ  തീരുമാനങ്ങൾ കോടതി അംഗീകരിച്ചു. ഇതോടെ എഐഎഡിഎംകെയുടെ പുതിയ ബൈലോക്ക് നിയമ സാധുത വരും.

Edappadi Palaniswami elevated as AIADMK general secretary