മൂലധനമായത് തീഷ്ണാനുഭവങ്ങളുടെ കരുത്ത്; സമാനതകളില്ലാത്ത ജീവിതം

ജനങ്ങളെ സ്വയംമറന്ന് ചിരിപ്പിച്ച മിക്ക നടന്മാരെയും പോലെ തീഷ്ണജീവിതാനുഭവങ്ങളുടെ  കരുത്തായിരുന്നു ഇന്നസെന്റിന്റെ മൂലധനം. സിനിമയില്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും പലവേഷങ്ങള്‍ കെട്ടിയാടേണ്ടി വന്ന നിഷ്കളങ്കന്‍. ഇരിങ്ങാലക്കുട നഗരസഭ മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റുവരെ നീണ്ട സമാനതകളില്ലാത്ത ജീവിതം

ജീവിതത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ദൈവത്തിന് വിട്ടുകൊടുത്ത് ഒരു സമര്‍ദ്ദവുമേശാതെ പാമ്പുകളികാണുന്നതുപോലെ അത് കാണുക. അതാണ് ഇത്രയും നാള്‍ ഈ മനുഷ്യന്‍ ചെയ്തുകൊണ്ടിരുന്നത്. മലയിടിഞ്ഞുവന്നാലും വരട്ടെയെന്ന പ്രകൃതം. ചെറുപ്പകാലത്തെ പട്ടിണിയും ഉപജീവനം തേടിയുള്ള അലച്ചിലും ഒടുവില്‍ ബാധിച്ച അര്‍ബുദവുമെല്ലാം നേരിടേണ്ടിവന്നിട്ടും അഞ്ചുപതിറ്റാണ്ടിലേറെ മലയാളികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഈ മനുഷ്യന് കഴിഞ്ഞത് ഇതേ മനോഭാവം

ഈ പറയുന്നതുപോലെ അത്ര ലളിതമായിരുന്നില്ല ഇന്നസെന്റിന്റെ ബാല്യ–യൗവനകാലങ്ങള്‍. 1948 ഫെബ്രുവരി 28ന് ഇരിങ്ങാലക്കുടയിൽ ജനിച്ചു.എട്ടാം ക്ലാസിൽ പഠിപ്പ് നിർത്തി. ദാവണ്‍ഗരെയില്‍ തീപ്പെട്ടിക്കമ്പനിയും തുകല്‍ കമ്പനിയും നടത്തി. ഇടയ്ക്ക് രാഷ്ട്രിയത്തിലും ഒരുകൈനോക്കി. 1979 ല്‍ ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായി. ഇതിനിടയിലും ഉള്ളിലെവിടെയോ തമ്പടിച്ച കലാകാരനെ ഇന്നസെന്റ് ഇറക്കിവിട്ടിരുന്നില്ല. അങ്ങനെ  സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാരംഗത്ത് വന്നു.ആദ്യ സിനിമ നൃത്തശാല..തുടർന്നും ചെറുവേഷങ്ങള്‍.  

പിന്നീട് സിനിമ നിർമ്മാണ കമ്പനി തുടങ്ങി . ഇളക്കങ്ങൾ ,വിടപറയും മുമ്പേ , ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ , ഓർമയ്ക്കായ് തുടങ്ങിയ  ചിത്രങ്ങളുെട  നിർമാണ പങ്കാളിയായി.

1973ൽ ഇന്നസന്റ് അഭിനയിച്ചത് മൂന്നു സിനിമകളിലാണ്. എന്നാൽ എൺപതുകളുടെ മധ്യത്തിൽ വർഷം തോറും 40 സിനിമകളിൽവരെ അഭിനയിച്ചു. 86ൽ റാംജിറാവ് സ്പീക്കിങ് എന്ന സിനിമ കണ്ടുകൊണ്ടിരിക്കെ കാണികൾ തന്റെ തമാശ കേട്ട് ആർത്തു ചിരിക്കുന്നതു കണ്ടു താൻ സീറ്റിലിരുന്നു വിതുമ്പിക്കരഞ്ഞുവെന്ന് ഇന്നസന്റ് പറഞ്ഞിട്ടുണ്ട്.

പ്രേക്ഷരെ ചിരിപ്പിച്ച് കരയിപ്പിച്ച എത്രയോ കഥാപാത്രങ്ങള്‍ ...മഴവിൽക്കാവടി , പൊന്മുട്ടയിടുന്ന താറാവ്, നാടോടിക്കറ്റ്, റാംജിറാവു സ്പീക്കിംങ് ,ഗോഡ്ഫാദർ , വിയറ്റനാം കോളനി , രാവണപ്രഭു, ഹിറ്റ്ലർ, കാബൂളിവാല, മനസ്സിനക്കരെ ,  കിലുക്കം, നരന്‍, കഥതുടരുന്നു, തുടങ്ങിയവ അവയില്‍ ചിലതുമാത്രം.

ഹിന്ദിയില്‍ ഡോലി സജാകെ രഖ്ന ,മലാമൽ വീക്കിലി , കന്നഡയില്‍ ശിക്കാരി തമിഴില്‍ ലേസാലേസ എന്നീചിത്രങ്ങളിലും വേഷമിട്ടു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചാലക്കുടി മണ്ഡലം പിടിക്കാന്‍ നിയോഗിച്ച് ഇന്നസെന്റിനെ. അങ്ങനെ പാലര്‍മെന്റിലേക്ക് ആ ജീവിതം നീണ്ടു.

സത്യൻ അന്തിക്കാടിന്റെ മഴവിൽക്കാവടി എന്ന സിനിമയിൽ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കഴിഞ്ഞ  വർഷമായി ചലച്ചിത്ര നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ  പ്രസി‍ഡന്റായിരുന്നു പതിനഞ്ചുവര്‍ഷം. ഇതിനിടെ അര്‍ബുദം പിടികൂടി. സിനിമയില്‍ വലിയ നിലയിലെത്തിയവർ പറയുന്ന കോടമ്പാക്കം കഥകളെല്ലാം ഇന്നസന്റിനും പറയാനുണ്ട്. ഉമ ലോഡ്ജിലെ പായയിൽ ആർക്കെല്ലാമോ ഇടയിൽ തിക്കിയും കഴി‍ഞ്ഞത് . ഭാര്യ ആലിസിനെയും മകനെയും കോടമ്പാക്കത്തു കൊണ്ടുപോയി ഒറ്റമുറയിലെ ദാരിദ്ര്യത്തിൽ താമസിച്ചത്. എല്ലാകാലത്തും ഇന്നസന്റ് കുടുംബത്തോടൊപ്പം ചേർന്നു നിന്നു. ജീവതത്തെ വളരെ ലളിതമായികണ്ടു. 

അനുഭവങ്ങളെ വന്ന വഴി വിട്ടു ഈ മനുഷ്യന്‍ . ഏറെ സ്നേഹിച്ച ഈ ഭൂമി വിട്ടുപോകുമ്പോഴും ഒരുപക്ഷേ അദ്ദേഹം പറയുന്നുണ്ടാകണം.വേറെന്തോ വലുത് വരാനിരുന്നതാണെന്ന്.