നികുതി വര്‍ധന: സമരം ശക്തമാക്കി യുഡിഎഫ്; രാപ്പകല്‍ സമരം ഇന്ന്

സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് ഉള്‍പ്പെടെ അധിക നികുതിക്കെതിരായ യുഡിഎഫ് രാപ്പകല്‍ സമരം ഇന്ന്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലും വൈകിട്ട് നാലിന് തുടങ്ങുന്ന ധർണ്ണ നാളെ രാവിലെ പത്ത് വരെ തുടരും. കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരത്ത് എം.എം.ഹസനും മലപ്പുറത്ത് പി.കെ.കുഞ്ഞാലികുട്ടിയും തൃശൂരില്‍ രമേശ് ചെന്നിത്തലയും തൊടുപുഴയില്‍ പി.ജെ.ജോസഫും ധർണ ഉദ്ഘാടനം ചെയ്യും. രാഹുൽഗാന്ധിയുടെ സന്ദർശന ഭാഗമായി വയനാട്ടിലും മുസ്ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂരിലും രാപ്പകല്‍ സമരം മറ്റൊരു ദിവസം നടക്കും.

UDF day night strike against fuel cess in kerala budget