ട്വന്റി20യില്‍ ശുഭ്മാന്‍ ഗില്ലിന് ആദ്യ സെഞ്ചറി; നേട്ടം 54 പന്തില്‍ നിന്ന്

Shubhman Gill

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി . 54 പന്തില്‍ നിന്നാണ് ആദ്യ ട്വന്റി 20 സെഞ്ചറി നേട്ടം. രണ്ടാഴ്ച്ചക്കിടെ ശുഭ്മാന്‍ ഗില്ലിന്റെ മൂന്നാം സെഞ്ചറിയാണിത്. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചറി നേടിയിരുന്നു. ഇന്നു ജയിച്ചാല്‍ ഇന്ത്യയ്ക്കു പരമ്പര സ്വന്തമാക്കാം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെഹലിനു പകരം ഉമ്രാൻ മാലിക്ക് ടീമിൽ ഇടംപിടിച്ചു. 

പ്ലേയിങ് ഇലവൻ

ഇന്ത്യ: ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രാഹുൽ ത്രിപാഠി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ദീപക് ഹൂഡ, വാഷിങ്ടൻ സുന്ദർ, ശിവം മാവി, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്ക്, അർഷ്ദീപ് സിങ്

ന്യൂസീലൻഡ്: ഫിൻ അലൻ, ഡിവോൺ കോൺവെ (വിക്കറ്റ് കീപ്പർ), മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഇഷ് സോധി, ബെൻ ലിസ്റ്റർ, ലോക്കി ഫെർഗൂസൻ, ബ്ലെയർ ടിക്‌നർ