'ജനങ്ങളുടെ അംഗീകാരം'; ന്യൂസ് മേക്കർ പുരസ്കാരം കെ.സുധാകരന് സമ്മാനിച്ചു

2021ലെ മനോരമ ന്യൂസ്, ന്യൂസ് മേക്കർ പുരസ്കാരം കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് സമ്മാനിച്ചു. ജനമനസിൽ സ്വാധീനമുണ്ടാക്കിയ തന്റെ രാഷ്ട്രീയത്തിന് ലഭിച്ചതാണ് ന്യൂസ്മേേക്കര്‍ പുരസ്കാരമെന്ന് കെ.സുധാകരൻ പറഞ്ഞു. 

2021ഡിസംബറിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഒന്നാമതെത്തിയാണ് കെ സുധാകരൻ മനോരമ ന്യൂസ് ന്യൂസ് മേക്കർ പുരസ്കാരത്തിന് അർഹനായത്. പുരസ്കാരം ജനങ്ങളുടെ അംഗീകാരമായി കരുതുന്നുവെന്ന്  പുരസ്കാരം സ്വീകരിച്ച കെ. സുധാകരൻ. എതിർക്കേണ്ടതിനെ എതിർക്കുന്ന തന്റെ രാഷ്ട്രീയ ശൈലി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ഭീഷണിയിലാകുമ്പോൾ അതിനെ സംരക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് യോഗേന്ദ്ര യാദവ്. അതിന് ജനങ്ങൾ തയാറാകണമെന്നും ചടങ്ങിൽ യോഗന്ദ്ര യാദവ് പറഞ്ഞു. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും, എം.എം. ടി.വി. ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു, കെ.എൽ.എം. ആക്സിവ ഫിൻവെസ്റ്റ് ഡയറക്ടർ ഷിബു തെക്കും പുറം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖരും ചടങ്ങിന് സാക്ഷിയായി. 

Story Highlights: News Maker Award