കോണ്‍ഗ്രസ് പ്രസിഡന്റായി ഖര്‍ഗെ ചുമതലയേറ്റു; ആശംസകളുമായി സോണിയയും രാഹുലും

കോണ്‍ഗ്രസ് പ്രസിഡന്റായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചുമതലയേറ്റു. 24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുന്നത്. ചുമതലയേറ്റയുടനെ മാറ്റങ്ങള്‍  പ്രഖ്യാപിച്ച് ഖര്‍ഗെ. വരൂ, ഒരുമിച്ച് നടക്കാമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഖര്‍ഗെ ആഹ്വാനം ചെയ്തു. ഉദയ്പൂര്‍ തീരുമാനങ്ങളെല്ലാം നടപ്പാക്കും. സംഘടനാതലത്തിലെ ഒഴിവുകള്‍ ഉടന്‍ നികത്തും, യുവാക്കള്‍ക്ക് 50 ശതമാനം സംവരണം നല്‍കും. എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യസമിതി ഉടനെന്നും ഖര്‍ഗെ പ്രസംഗത്തില്‍ പറഞ്ഞു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവരെ കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ്  നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനാരോഹണത്തിന് മുന്നോടിയായി രാജ്ഘട്ട്, രാജീവ് ഗാന്ധി സ്മാരകം എന്നിവിടങ്ങളില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പുഷ്പാര്‍ച്ചന നടത്തി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവരെ കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ്  നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനാരോഹണത്തിന് മുന്നോടിയായി രാജ്ഘട്ട്, രാജീവ് ഗാന്ധി സ്മാരകം എന്നിവിടങ്ങളില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പുഷ്പാര്‍ച്ചന നടത്തി.

Mallikarjun Kharge Takes Charge Of Congress