നഷ്ടപരിഹാരം ചോദിച്ചു ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തി യുവനടന്‍

ചതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി, അശ്ലീല ഒടിടി സീരീസില്‍ അഭിനയിക്കേണ്ടിവന്ന യുവനടന്‍. ഏഴുവര്‍ഷമായി സിനിമ–സീരിയല്‍ മേഖലയിലുള്ള തന്നെ സീരീസിലേക്ക് ക്ഷണിച്ചത് സുഹൃത്താണ്. ഷൂട്ട് നടന്നത് ഒറ്റപ്പെട്ട സ്ഥലത്താണ്. മൊബൈലിന് റേഞ്ച് ഉണ്ടായിരുന്നില്ല. അഡല്‍റ്റ് സീരീസെന്നു പറഞ്ഞത് ലൊക്കേഷനിലെത്തിയപ്പോഴെന്നും അഭിനയിക്കില്ലെന്നു പറഞ്ഞപ്പോള്‍ നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ ചോദിച്ചെന്നും യുവാവ് വെളിപ്പെടുത്തി. ഷൂട്ട് നടന്നത് ഒറ്റപ്പെട്ട സ്ഥലത്ത്, മൊബൈലിനും റേഞ്ച് ഉണ്ടായിരുന്നില്ല. ഒടുവില്‍ ഇരുപതിനായിരം രൂപ പ്രതിഫലം നല്‍കി. കരാറിന്റെ പകര്‍പ്പ് തനിക്ക് നല്‍കിയില്ല. ഇന്നലെ ആത്മഹത്യയ്ക്കു ശ്രമിച്ചു. പൊലീസാണ് പിന്തിരിപ്പിച്ചതെന്നും യുവാവ് പറഞ്ഞു.

അതേസമയം, അശ്ലീല ഒടിടി സീരീസിന്റെ കരാറില്‍ ധാരണയാവുന്ന ദൃശ്യം പുറത്തുവിട്ട് ഒടിടിക്കാര്‍. 90% നഗ്നതയാവാമെന്ന് ധാരണയുണ്ടെന്ന് സംവിധായിക പറയുന്നു. അഭിനേതാക്കള്‍ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയതെന്നും സംവിധായിക.

pornographic film youth complaint against adult film makers