തമിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി അറസ്റ്റിൽ

തമിഴ്നാട് പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമിയും അണ്ണാഡി.എം.കെ എം.എല്‍.എമാരും ചെന്നൈയില്‍ പൊലീസിന്റെ കരുതല്‍ തടങ്കലില്‍. നിരോധനം മറികടന്നു നഗരത്തില്‍ നിരാഹാര സമരത്തിനു ശ്രമിച്ചതോടെയാണു ബലമായി അറസ്റ്റ് ചെയ്തു എഗ്മോറിലെ സ്റ്റേഡിയത്തിലേക്കു മാറ്റിയത്. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ഒ. പനീര്‍സെല്‍വത്തിന്റെ  നിയമസഭയിലെ ഇരിപ്പിടം മാറ്റണമെന്ന ആവശ്യം സ്പീക്കര്‍ നിരസിച്ചതില്‍ പ്രതിഷേധിച്ചാണ് എടപ്പാടി നിരാഹാര സമരം പ്രഖ്യാപിച്ചത്.

Tamil Nadu Opposition leader from AIADMK was on Wednesday detained for an alleged hunger strike that he was staging to protest his eviction from the house a day earlier.