റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റ്; ജയ് ഷാ സെക്രട്ടറിയായി തുടരും

Roger Binny (C) speaks to the media in Mumbai

ബിസിസിഐ  പ്രസിഡന്റായി റോജര്‍ ബിന്നിയെ തിരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡിയിലാണ് കര്‍ണാടകയില്‍ നിന്നുള്ള റോജര്‍ ബിന്നിയെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. സൗരവ് ഗംഗുലിയുടെ പിന്‍ഗാമിയായി എത്തുന്ന ബിന്നി 1983ല്‍ ലോകകപ്പ് നേടിയ ടീം അംഗമാണ്. ജയ് ഷാ സെക്രട്ടറിയായി തുടരും. ആഷിഷ് ഷെലാര്‍ ആണ് പുതിയ ട്രഷറര്‍. 

മുംബൈ ബിജെപി പ്രസിഡന്റാണ് ഷെലാര്‍. നിലവിലെ ട്രഷറര്‍ ആയിരുന്ന അരുണ്‍ ധുമാലാണ് പുതിയ ഐപിഎല്‍ ചെയര്‍മാന്‍. കേന്ദ്ര മന്ത്രി അനുരാഗ് സിങ് ഠാക്കൂറിന്റെ സഹോദരമാണ് അരുണ്‍ ധുമാല്‍. അസമില്‍ നിന്നുള്ള ദേവജിത് സൈകിയ ആണ് പുതിയ ജോയിന്റ് സെക്രട്ടറി. എല്ലാവരെയും എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. സൗരവ് ഗംഗുലി ബംഗള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കും. ബിജെപിക്ക് അനഭിമതനായതാണ് ഗംഗുലിക്കി തിരിച്ചടിയായത്

Roger Binny named new BCCI president replacing Sourav Ganguly