വെ‍ഞ്ഞാറമൂട് അപകടമുണ്ടാക്കിയ ആംബുലന്‍സ് ഓടിച്ചത് മെയില്‍ നഴ്സ്

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ അഛനും മകളും സഞ്ചരിച്ച ബൈക്കിലിടിച്ച ആംബുലൻസ് ഓടിച്ചത് മെയിൽ നഴ്സ്. വാഹനമോടിച്ചിരുന്ന മെയിൽ നഴ്സ്  അമലിനെയും ഡ്രൈവറേയും  പൊലീസ് അറസ്റ്റു ചെയ്തു.ഇരുവര്‍ക്കുമെതിരെ നടപടി, ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. പുലർച്ചെ നടന്ന വാഹനാപകടത്തിൽ അഛന്‍ ഷിബു മരിക്കുകയും  പരുക്കേറ്റ നാലു വയസുകാരി മകൾ ചികിത്സയിലുമാണ്.

പുലർച്ചെ 6.20 നാണ് വെഞ്ഞാറമുട്ടിൽ അഛനും മകളും സഞ്ചരിച്ച ബൈക്കിൽ ആംബുലൻസ് ഇടിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഛൻ ഷിബു മരിക്കുകയും മകൾ ഇപ്പോഴും ചികിത്സയിലുമാണ്.ഇടുക്കി മെഡിക്കൽ കോളജിൽ രോഗിയെ എത്തിച്ചു മടങ്ങും വഴിയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നു പൊലീസ് അപ്പോൾ തന്നെ കണ്ടെത്തിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറല്ല വാഹനമോടിച്ചതെന്നു കണ്ടെത്തിയത്. മെഡിക്കൽ കോളജ് എംപ്ലോയിസ് സൊസൈറ്റിയുടെ പേരിലുള്ള വാഹനമോടിച്ചത് മെയിൽ നെഴ്സായിരുന്നു. ഉറക്കക്ഷീണം കാരണം വാഹനം നഴ്സ് അമലിനെ ഏൽപ്പിക്കുകയായിരുന്നെന്നാണ് ഡ്രൈവർ പൊലീസിനു മൊഴി നൽകിയത്.

Venjaramood accident, one death