ലഹരിക്കെതിരെ കര്‍മപദ്ധതി; തീവ്രപ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും: മുഖ്യമന്ത്രി

ലഹരിക്കെതിരായ കര്‍മപദ്ധതിക്ക് ഒക്ടോബര്‍ രണ്ടിന് തുടക്കമാകുമെന്നു മുഖ്യമന്ത്രി. ഒരുമാസം തീവ്രമായ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. ബഹുമുഖ കൂട്ടായ്മകള്‍ ക്യാംപയിനില്‍ അണിചേരണം. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിച്ചു. വിദ്യാലയങ്ങളിലും ജില്ലാതലത്തിലും സമിതികള്‍ രൂപീകരിക്കും. നവംബര്‍ ഒന്നിന് വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധചങ്ങല സംഘടിപ്പിക്കണം. പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിച്ചു നശിപ്പിക്കണം. സ്കൂള്‍ പരിസരത്ത് ലഹരിവിറ്റാല്‍ കടകള്‍ അടച്ചുപൂട്ടിക്കും.