ടെന്നിസ് ഇതിഹാസം റോജര്‍ ഫെ‍ഡറര്‍ വിരമിക്കുന്നു

സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു. മൂന്നുവര്‍ഷമായി അലട്ടുന്ന പരുക്കിനെ തുടര്‍ന്നാണ് 41 കാരനായ ഫെഡറര്‍ ടെന്നിസ് കോര്‍ട്ടിനോട് വിടപറയുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. 21–ാം നൂറ്റാണ്ടിന്റെ അത്ഭുതം. എങ്ങനെ വര്‍ണിച്ചാലാണ് പൂര്‍ണമാകുക... റോജര്‍..  ഞാനുള്‍പ്പടെയുള്ള ആരാധകര്‍ക്ക് താങ്കളൊരു അനുഭൂതിയാണ്... തൂവെള്ള  ബാന്‍ഡും കെട്ടിയിറങ്ങി കോര്‍ട്ടില്‍ തീര്‍ത്ത ചലനങ്ങള്‍ ഒരു ഏയ്സുപോലെ ഞങ്ങളുടെ ഹൃദയത്തില്‍ കയറിക്കൂടിയിരുന്നു.... 

20 ഗ്രാന്‍സ്‌ലാം കിരീടങ്ങളുടെ തലയെടുപ്പ്. 103 കിരീടങ്ങളുടെ അലങ്കാരം. 24 വര്‍ഷം നീണ്ട അതിമനോഹര കരിയര്‍. അതിനാണ് ഒരു സന്ദേശത്തിലൂടെ റോജര്‍ വിരാമമിടുന്നത്. മൂന്നുവര്‍ഷമായി അലട്ടുന്ന പരുക്കാണ് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ കാരണമെന്ന് സ്വിസ് ഇതിഹാസം. തിരിച്ചുവരവിന് ആത്മാര്‍ഥമായി ശ്രമിച്ചെന്നും റോജര്‍. എനിക്ക് 41 വയസായി 1500 ലധികം മല്‍സരങ്ങള്‍ കളിച്ചു. ഞാന്‍ സ്വപ്നം കണ്ടതിലും എത്രയോ അധികം ടെന്നിസ് എനിക്ക് തിരിച്ചുനല്‍കി. ടെന്നിസില്‍ നിന്ന് വിരമിക്കാനുള്ള സമായെന്നും റോജര്‍.

അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന ലേവര്‍ കപ്പാകും തന്റെ കരിയറിലെ അവസാന എടിപി ടൂര്‍ണമെന്റെന്നും റോജര്‍ ഫെ‍‍ഡറര്‍ പറഞ്ഞു.