‘ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം’

ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. വിദ്യാർഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി തയ്യാറാക്കണം. വിദഗ്ധ സമിതി രൂപീകരിച്ച് രണ്ട് മാസത്തിനുള്ളിൽ  പാഠ്യക്രമം തയ്യാറാക്കണം.