കോഴിക്കോട് പെയിന്റ് ഗോഡൗണിൽ വൻ തീപിടിത്തം; ഒരാൾക്ക് പൊള്ളലേറ്റു

കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിൽ വൻ തീപിടുത്തം. ഒരാൾക്ക് പൊള്ളലേറ്റു. വൈകിട്ട് അഞ്ചരയ്ക്ക് പടര്‍ന്ന തീ മൂന്നുമണിക്കൂര്‍ ശ്രമിച്ചാണ് നിയന്ത്രണവിധേയമാക്കിയത്. ഗോഡൗണ്‍ മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രവർത്തിച്ചിരുന്നത് എന്നാണ്  പ്രാഥമിക നിഗമനമെന്ന് ഡിസിപി എ. ശ്രീനിവാസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു